Latest NewsNewsInternational

ആഞ്ഞ് വീശി നോറു ചുഴലിക്കാറ്റ്: 8000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു

ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് നോറു ചുഴലിക്കാറ്റ്

മനില: ഫിലിപ്പൈന്‍സില്‍ അതിശക്തമായി ആഞ്ഞ് വീശി നോറു ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 8,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. 120 മൈല്‍ വേഗതയിലുള്ള കാറ്റാണ് ആഞ്ഞുവീശിയത്. അതിശക്തമായ മഴയും കൂടിയായതോടെ വൈദ്യുതി തൂണുകളും മരങ്ങളും കടപുഴകി വീണു. ഇതോടെ രാജ്യമെങ്ങും വൈദ്യുതി വിതരണം തടസപ്പെട്ടു. ദ്വീപ് സമൂഹത്തിലെ ജനസാന്ദ്രത കൂടുതലുള്ള പ്രധാന ദ്വീപായ ലുസണിലൂടെ നോറു ചുഴലിക്കാറ്റ് കടന്നുപോവുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read Also: ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനു ശമനമില്ല: പ്രതിഷേധത്തെ ശക്തമായി നേരിടാന്‍ ഒരുങ്ങി ഇറാന്‍ ഭരണകൂടം

കാറ്റഗറി 3 ല്‍ ഉള്‍പ്പെട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റായ നോറു ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ച ശേഷം മണിക്കൂറില്‍ 121 മൈല്‍ വേഗത രേഖപ്പെടുത്തിയതായി കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് നോറു ചുഴലിക്കാറ്റ്. വടക്കുകിഴക്കന്‍ ഭാഗത്ത്, ക്യൂസോണ്‍ പ്രവിശ്യയുടെ ഭാഗമായ പോളില്ലോ ദ്വീപുകളിലെ ബര്‍ദിയോസ് മുനിസിപ്പാലിറ്റിയില്‍, പ്രാദേശിക സമയം വൈകുന്നേരം 5.30 നാണ് കര തൊട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button