
കൊട്ടാരക്കര: വനിതാ ഡോക്ടറെ കടന്നുപിടിച്ച് അപമാനിച്ച കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തഴുത്തല മൈലാപ്പൂർ നിഷാദ് മൻസിലിൽ ഷെഫീക്കി(33)നെയാണ് കോടതി ശിക്ഷിച്ചത്. കൊട്ടാരക്കര പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്.
വിവിധ വകുപ്പുകളിലായി രണ്ടരവർഷം തടവ് അനുഭവിക്കുകയും 25000 രൂപ പിഴ ഒടുക്കുകയും വേണം. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക തടവും അനുഭവിക്കണം.
2020 മാർച്ചിൽ കൊല്ലത്തെ ആയുർവേദ ക്ലിനിക്കിൽ ചികിത്സക്കെന്ന വ്യാജേന എത്തിയാണ് പ്രതി വനിതാ ഡോക്ടറെ കടന്നുപിടിച്ചത്. കേസിൽ കൊല്ലം എ.സി.പി എ. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.എസ്. സന്തോഷ് കുമാർ ഹാജരായി.
Post Your Comments