NewsBusiness

കിസാൻ വികാസ് പത്ര: കാലാവധി പൂർത്തിയാക്കിയാൽ ഇരട്ടി തുക പിൻവലിക്കാം

കിസാൻ വികാസ് പത്ര പദ്ധതിയിൽ ഏറ്റവും ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിച്ച് അംഗമാകാൻ സാധിക്കും

പൗരന്മാർക്കിടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി കേന്ദ്രസർക്കാർ നിരവധി ലഘു സമ്പാദ്യ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു ലഘു സമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര. കാലാവധി പൂർത്തിയാക്കിയാൽ നിക്ഷേപിച്ചതിന്റെ ഇരട്ടി തുക പിൻവലിക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. 124 മാസമാണ് നിക്ഷേപ കാലാവധി. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

കിസാൻ വികാസ് പത്ര പദ്ധതിയിൽ ഏറ്റവും ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിച്ച് അംഗമാകാൻ സാധിക്കും. കൂടാതെ, 100 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുക നിക്ഷേപിക്കാനുള്ള അവസരവും ലഭ്യമാണ്. നിലവിൽ, ഈ പദ്ധതിയുടെ വാർഷിക കൂട്ടുപലിശ 6.9 ശതമാനമാണ്. അതേസമയം, ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാഹചര്യത്തിന് അനുസൃതമായി കേന്ദ്രസർക്കാർ കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഇടയ്ക്ക് വെച്ച് തുക പിൻവലിച്ചില്ലെങ്കിൽ, 124 മാസം കഴിയുമ്പോൾ നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ലഭിക്കും. അതേസമയം, നികുതി ഇളവിന് ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കില്ല.

Also Read: പുരികം കൊഴിയുന്നതിന്റെ കാരണമറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button