റിയാദ്: സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ. 60,000 റിയാലോ അതിൽ കൂടുതലോ തുക യാത്രക്കാരുടെ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ അറിയിച്ചു. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. 60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ, പണം, ആഭരണം, വിലയേറിയ മറ്റു വസ്തുക്കൾ, വിദേശ കറൻസികൾ എന്നിവ ഉണ്ടെങ്കിലും വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈനായി അയക്കാം. https://www.customs.gov.sa/en/declare# എന്ന വെബ്‌സൈറ്റിലേക്കാണ് വിവരം അയക്കേണ്ടത്.
Read Also: ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി
Post Your Comments