തൊടുപുഴ: വില്പനയ്ക്കെത്തിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇടവെട്ടി ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയില്‍ ജിതിന് ജോര്‍ജ് (23), ഇടവെട്ടി ചാലംകോട് പുളിക്കല്‍ സൂര്യജിത്ത് വിനോദ് (23), ചാലംകോട് മ്യാലില്‍ ദേവപ്രസാദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും 12 മില്ലി ഹാഷിഷ് ഓയിലും രണ്ടുഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പൊലീസ് നടത്തിയ രാത്രി പരിശോധനയ്ക്കിടെ ഇടവെട്ടി ചിറയ്ക്ക് സമീപത്തു നിന്നുമാണ് മൂവരും പിടിയിലായത്. ചിറയും പരിസരവും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക വിരുദ്ധ ശല്യവും ലഹരി വില്പനയും സജീവമായതായി നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി 11.30ന് പൊലീസ് സംഘം പരിശോധനയ്ക്കെത്തി. ബൈക്കുമായി ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ മൂവരേയും പരിശോധിച്ചപ്പോഴാണ് വില്‍പ്പനയ്ക്കായി ടിന്നുകളില്‍ നിറച്ച നിലയില്‍ ഹാഷിഷ് ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്.
Read Also : പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
തൊടുപുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ. സലിം, എ.എസ്.ഐമാരായ ഷംസുദീന്‍, ഉണ്ണികൃഷ്ണന്, എസ്.സി.പി.ഒ. മാഹിന്‍, സി.പി.ഒമാരായ സാബു, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments