MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്

കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ് ടീസറില്‍ ഉള്ളത്. ‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിര്‍മ്മല്‍ സഹദേവാണ് ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫസല്‍ ഹമീദും നിര്‍മ്മല്‍ സഹദേവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ടൈറ്റില്‍ റോളിലെത്തുന്ന ഐശ്വര്യ ലക്ഷ്മിക്കൊപ്പം, നടന്‍ പൃഥ്വിരാജ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഷൈന്‍ ടോം ചാക്കോ, ശങ്കര്‍ രാമകൃഷ്ണന്‍, സ്ഫടികം ജോർജ്, ശിവജിത് പത്മനാഭന്‍, സുരഭിലക്ഷ്മി, സ്വാസിക, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിവസത്തില്‍ നിര്‍ബന്ധമായും ഒന്നര മണിക്കൂര്‍ ഫോണും ടിവിയും ഉപയോഗിക്കില്ല, ശപഥം ചെയ്ത് ജനങ്ങള്‍
ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരം​ഗ്, ജേക്സ് ബിജോയ് എന്നിവർ നിർമ്മിക്കുന്ന ‘കുമാരി’, പൃഥ്വിരാജ് പ്രൊഡക്ഷ​ൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർ​ഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.

അബ്രഹാം ജോസഫ് ഛായാ​ഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കൈതപ്രം, ജ്യോതിഷ് കാശി, ജോ പോൾ എന്നിവരുടേതാണ് വരികൾ. ശ്രീജിത് സാരം​ഗ് ആണ് എഡിറ്റിങ്ങും കളറിങ്ങും. ജേക്സ് ബിജോയും മണികണ്ഠൻ അയ്യപ്പയും ചേർന്നാണ് പശ്ചാത്തല സം​ഗീതം നൽകിയിരിക്കുന്നത്. സംഘട്ടനം -ദിലീപ് സുബ്ബരായൻ. മേക്ക് അപ്പ് -അമൽ ചന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button