ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇവര്‍ വഴിയാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയിലേക്ക് പണം എത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഹവാല പണമിടപാടുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇത്തരത്തില്‍ പിഎഫ്ഐക്ക് 120 കോടി രൂപയാണ് ലഭിച്ചത്.
ഗള്‍ഫിലെ ഫണ്ട് പിരിവുകളുടെയും ഹവാല ഇടപാടുകളുടെയും ചുമതല കേരളത്തിലെ പിഎഫ്ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ച അഷ്‌റഫ് എം.കെയ്ക്ക് ആയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ ഉടമസ്ഥതയിലുള്ള ദര്‍ബാര്‍ റെസ്റ്റോറന്റ് വഴിയാണ് ഹവാല പണമിടപാടുകള്‍ നടന്നിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 2010-ല്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസിലും പ്രതിയാണ് അഷ്‌റഫ്.
ഇന്ത്യയിലും ഗള്‍ഫിലുമായി പിഎഫ്ഐയുടെ മുഖപത്രമായി തേജസ് പത്രം പ്രവര്‍ത്തിച്ചെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. അബുദാബിയിലെ ദര്‍ബാര്‍ റെസ്റ്റോറന്റിനെ ഹവാല ഇടപാടുകളുടെയും ഇന്ത്യയിലേക്കുള്ള അനധികൃത പണ കൈമാറ്റത്തിന്റെയും താവളമായി ഉപയോഗിച്ചതായും ഇ ഡി വ്യക്തമാക്കി.
Post Your Comments