ഇറ്റാലിയൻ വോട്ടർമാർ ജോർജിയ മെലോണിയുടെ യൂറോസ്‌കെപ്റ്റിക് പാർട്ടിക്ക് പിന്തുണ നൽകുന്നു. നാളെ നടക്കാനിരിക്കുന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസോളിനിയുടെ ആശയങ്ങള്‍ പിന്തുടരുന്ന തീവ്ര വലതുപക്ഷം അധികാരക്കസേരയിൽ ഇരിക്കാൻ സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ തീവ്ര വലതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ആകും നാളെ അധികാരമേൽക്കുക. സൂചനകൾ അനുസരിച്ചു ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ ജോര്‍ജിയ മെലോണി ഒരുങ്ങുന്നു. ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് ഇരുസഭകളുടെയും സെനറ്റിന്റെയും ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെയും നിയന്ത്രണം നേടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന
‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ എന്ന തീവ്രവലതുപക്ഷ പാർട്ടിയുടെ നേതാവ് ആണ് നിലവിൽ ജോര്‍ജിയ മെലോണി. ലോകമഹായുദ്ധത്തിനുശേഷം നിരോധിക്കപ്പെട്ട മുസോളിനിയുടെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെ സ്ഥാനത്ത് രൂപീകരിച്ച പാർട്ടിയായ ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ (എംഎസ്‌ഐ) പ്രവർത്തക ആയിരുന്നു ഇവർ. പിന്നീട് 2014 ൽ ഇവർ രൂപം നൽകിയ പാർട്ടി ആണ് ബ്രദേഴ്സ് ഓഫ് ഇറ്റലി.
‘ഞാൻ ജോർജിയയാണ്, ഞാൻ ഒരു സ്ത്രീയാണ്, ഞാൻ ഒരു അമ്മയാണ്, ഞാൻ ഇറ്റാലിയൻ ആണ്, ഞാൻ ഒരു ക്രിസ്ത്യാനിയാണ്, ഞങ്ങൾ ദൈവത്തെയും മാതൃരാജ്യത്തെയും കുടുംബത്തെയും സംരക്ഷിക്കും’ എന്നത് ആണ് മെലോണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം.
‘ഇറ്റലി ഞങ്ങളെ തിരഞ്ഞെടുത്തു. ഞങ്ങൾ ഒരിക്കലും (രാജ്യത്തെ) ഒറ്റിക്കൊടുക്കില്ല’ മെലോണി പറഞ്ഞു. വിജയസാധ്യത തങ്ങൾക്കാണെന്നും ഇവർ വ്യക്തമാക്കി. ‘ദൈവം, മാതൃഭൂമി, കുടുംബം’ എന്ന മുസോളിനിയുടെ മുദ്രാവാക്യം ഫാസിസം അല്ലെന്നും വളരെ സുന്ദരമായ ഒരു ആശയം ആണെന്നുമാണ് മെലോണിയുടെ വാദം. ‘ഇത് ഒരു തുടക്കമാണ്, ഫിനിഷ് ലൈനല്ല’ എന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങളോട് മെലോണിയുടെ പ്രതികരണം.
Also Read:‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’: പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
മറ്റിയോ സാൽവിനിയുടെ തീവ്ര വലതുപക്ഷ ലീഗും മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ മധ്യ വലത് കക്ഷിയായ ഫോർസ ഇറ്റാലിയയും ഉൾപ്പെടുന്ന മെലോണിയുടെ വലതുപക്ഷ സഖ്യം 44% വോട്ടുകളോടെ സെനറ്റിന്റെയും ചേംബർ ഓഫ് ഡെപ്യൂട്ടീസിന്റെയും നിയന്ത്രണം ഏറ്റെടുക്കും. നാല് വർഷം മുമ്പ്, ബ്രദേഴ്‌സ് ഓഫ് ഇറ്റലി 4% വോട്ടിൽ കൂടുതൽ നേടിയെങ്കിലും ജൂലൈയിൽ തകർന്ന ദേശീയ ഐക്യ സർക്കാരിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇത്തവണ നേട്ടമുണ്ടാക്കി.
ജോർജിയ മെലോണി തന്റെ പ്രതിച്ഛായ മയപ്പെടുത്താൻ കഠിനമായി പ്രയത്നിച്ചിട്ടുണ്ടെങ്കിലും, ഉക്രെയ്നിനുള്ള പിന്തുണ ഊന്നിപ്പറയുകയും യൂറോപ്യൻ യൂണിയൻ വിരുദ്ധ നിലപാടുകൾ കടുപ്പിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിൽ ഇവർക്കുള്ള സ്വീകാര്യത വർദ്ധിപ്പിച്ചു. ഈ വർഷമാദ്യം സ്‌പെയിനിലെ തീവ്ര വലതുപക്ഷ വോക്‌സ് പാർട്ടിയോട് നടത്തിയ രൂക്ഷമായ പ്രസംഗത്തിൽ അവൾ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും വിശദീകരിച്ചിരുന്നു.
‘എൽ.ജി.ബി.ടിയോടൊപ്പമല്ല, സ്വാഭാവിക കുടുംബങ്ങൾക്കൊപ്പമാണ്’
‘ജെൻഡർ ഐഡിയോളജിക്കൊപ്പമല്ല, ജെൻഡർ ന്യൂനപക്ഷവാദത്തിനുമൊപ്പമല്ല, സെക്ഷ്വൽ ഐഡന്റിറ്റിക്കൊപ്പമാണ്’
‘ഇസ്ലാമിസ്റ്റ് അക്രമത്തിനൊപ്പമല്ല, രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്‌ക്കൊപ്പമാണ്’
‘കുടിയേറ്റത്തിനൊപ്പമല്ല, വലിയ അന്താരാഷ്ട്ര ധനസഹായവും വേണ്ട, നാട്ടിലെ പൗരന്മാർക്കൊപ്പമാണ്’
മെലോണിയുടെ ഈ പ്രസ്താവന ഏറെ വിവാദമാവുകയും ജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാകും ഇറ്റലി ഒരു മദ്ധ്യ-വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്. 2012 ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവർത്തനത്തിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ ജോർജിയ മെലോണിക്കും അനുനായികള്‍ക്കും സാധിച്ചു.
Post Your Comments