KeralaLatest NewsNewsLife StyleHealth & Fitness

ബീഫ് ഒഴിവാക്കിയാൽ കാൻസറിനെ തടയാം, പുതിയ പഠനം പറയുന്നതെന്ത്?

പൊതുവെ മാംസാഹാര പ്രിയർ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബീഫ് വിഭവങ്ങൾ. എന്നാൽ, ബീഫ് കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്ന് കുറച്ചുകാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യമെന്താണ്. സിഗരറ്റ് ക്യാൻസറിന് കാരണമാകുമെന്ന് നമുക്കറിയാ. മദ്യപാനം പല തരത്തിലുള്ള അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നമുക്കറിയാം. അക്കൂട്ടത്തിലേക്ക് ബീഫ് വിഭവങ്ങളെയും അടുത്തിടെ ഉൾപ്പെടുത്തിയിരുന്നു.

ക്യാൻസർ തടയാൻ ബീഫ് പോലെയുള്ള മാംസാഹാരം കുറച്ച് കഴിക്കണമെന്നാണ് ബിഎംസി മെഡിസിൻ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. ഇത് ഏറെ വിവാദമാവുകയും ചെയ്തു. 40 നും 70 നും ഇടയിൽ പ്രായമുള്ള 472,000 പേരിൽ നടത്തിയ പഠനത്തിലാണ് ‘ബീഫ് ഒഴിവാക്കിയാൽ കാൻസറിനെ തടയാം’ എന്ന വാദമുള്ളത്. വ്യക്തികളെ രണ്ട ഗ്രൂപ്പുകളായി തരംതിരിച്ച ശേഷമായിരുന്നു പഠനം. ഒരു ഗ്രൂപ്പിൽ ബീഫ് ഉപയോഗിക്കുന്നവരും, മറ്റൊരു ഗ്രൂപ്പിൽ മത്സ്യം കഴിക്കുന്നവരും ആയിരുന്നു ഉണ്ടായിരുന്നത്. ഇവരെ തമ്മിൽ താരതമ്യം ചെയ്താണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഇവരിലെ ക്യാൻസർ ബാധിച്ചത് പരിശോധിച്ചപ്പോൾ, കൂടുതൽ തവണ മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ കുറച്ച് മാംസം കഴിക്കുന്നവരിലും വെജിറ്റേറിയൻ ആയിട്ടുള്ള ആളുകളിലും വൻകുടൽ കാൻസറിനുള്ള സാധ്യത 9% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.

അതേസമയം, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഹാം ഉൾപ്പെടെയുള്ള സംസ്കരിച്ച മാംസത്തെ ഗ്രൂപ്പ് 1 (അർബുദത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്നു) അർബുദമായി തരംതിരിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഹാം, സലാമി, ബേക്കൺ എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച മാംസങ്ങൾ ഇപ്പോഴും സൂപ്പർമാർക്കറ്റുകളിൽ സ്വതന്ത്രമായി വിൽക്കുന്നത് എന്തുകൊണ്ട് ആണെന്ന് ചിന്തിച്ചിട്ടുണ്ടോ?. ലോകാരോഗ്യസംഘടനയുടെ ഗ്രൂപ്പ് 1 കാർസിനോജനുകൾ (അർബുദത്തിന് കാരണമാകുമെന്ന് അറിയപ്പെടുന്നു) എന്ന് നിശ്ചയിച്ചിട്ടുള്ള സംസ്കരിച്ച മാംസങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ബീഫിനുള്ളത്. ബീഫ് സ്ഥിരമായി കഴിക്കുന്നത് ക്യാൻസറിന് കാരണമാകുമെന്നതിന് കാര്യമായ തെളിവുകൾ ഉണ്ടെന്നാണ് ഈ പഠന റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.

അതേസമയം, ബീഫ് കഴിക്കുന്നവരിൽ ക്യാൻസർ സാധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റ് പഠനങ്ങളൊന്നും വന്നിട്ടില്ല. ധാരാളമായി ബീഫ് കഴിച്ചാൽ, വൻകുടലിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. സലാമി, ബേക്കൺ എന്നിവയുൾപ്പെടെ സംസ്കരിച്ച മാംസം ആയിരക്കണക്കിന് വർഷങ്ങളായി പല സംസ്കാരങ്ങളിലും ആസ്വദിച്ചുവരുന്ന ഭക്ഷണങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button