NewsMobile PhoneTechnology

IQOO Z6 Lite: കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO ന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ IQOO Z6 Lite ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ ഒരുക്കിയ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിലൂടെയാണ് ഈ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്. ആമസോൺ നൽകുന്ന ഓഫറുകൾക്ക് പുറമേ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. IQOO Z6 Lite സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിക്കാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് കാഴ്ചവെക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്.

Also Read: ആപ്പിൾ: ഐഫോൺ 14 ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു

50 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. IQOO Z6 Lite സ്മാർട്ട്ഫോണിന്റെ ആരംഭ വില 13,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button