തിരുവനന്തപുരം: കാര്യവട്ടം ടി20 ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. 3.10നാണ് ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തിയത്. ഇന്ന് വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തെത്തും.
ടീമുകളുടെ പരിശീലനത്തിനുള്ള സജ്ജീകരണങ്ങൾ ഗ്രീന്‍ഫീല്‍ഡില്‍ തയ്യാറാക്കിയിട്ടുണ്ട്. 25നും 26നും വൈകിട്ട് അഞ്ചു മുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലും ഇരു ടീമുകളും കളിക്കും.
മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയ്യാറാക്കിയ വിക്കറ്റുകൾ ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്.
Read Also:- ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ വണ്ണം കുറയ്ക്കാം!
ഗ്രീന്‍ഫീല്‍ഡില്‍ തയ്യാറാക്കിയിട്ടുള്ള വിക്കറ്റുകളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയ്യാറെടുപ്പുകള്‍ അതിവേഗം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments