Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്

ഏത് സാഹചര്യത്തിലും ഇന്ത്യയെ വിശ്വസിക്കാം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച് ലോക നേതാക്കള്‍

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച് ലോക നേതാക്കള്‍. ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്നാണ് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്തിന്റെ അഭിപ്രായം.

Read Also: സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി

‘കൊറോണ വ്യാപനത്തില്‍ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്‌സിനുകള്‍ നല്‍കി അകമഴിഞ്ഞ സഹായമാണ് ഇന്ത്യ ചെയ്തത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നു’, ഐക്യരാഷ്ട്ര സഭയില്‍ സ്മിത്ത് പറഞ്ഞു.

‘കൊറോണ വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. ലോകം മുഴുവനും പടര്‍ന്നു പിടിച്ച കൊറോണയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ വാക്‌സിനേഷന് ഇന്ത്യ നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’, സ്മിത്ത് സൂചിപ്പിച്ചു.

‘വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ മറ്റു രാജ്യത്തേക്ക് കയറ്റി അയക്കാനുള്ള ശ്രമം ഇന്ത്യ നടത്തി. ജമൈക്ക എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുമായി സാമ്യം ഉള്ള രാജ്യമാണ്. ജനാധിപത്യ മൂല്യങ്ങളും, ചരിത്രത്തിലെ പൊതു ബന്ധങ്ങളും, കോമണ്‍വെല്‍ത്തിലെ പങ്കാളിത്തവും, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനവും, ഇംഗ്ലീഷ് ഭാഷയും, ക്രിക്കറ്റിനോടുള്ള ഇഷ്ടവുമെല്ലാം ഏകദേശം ഒരുപോലെയാണ്’,സ്മിത്ത് ചൂണ്ടിക്കാട്ടി.

ഗയാന വിദേശ കാര്യ മന്ത്രി ഹ്യൂഗ് ഹില്‍ട്ടണും ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. ‘ഗയാന ഒരു ചെറു രാജ്യമാണ്. ഇന്ത്യയുടെ വളര്‍ച്ച ഇപ്പോഴും മാനുഷിക വികാസത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ്. മറ്റ് ഏത് വികസനം നടപ്പാക്കിയാലും ഇന്ത്യ മനുഷ്യന് പ്രാധാന്യം നല്‍കിയതിന് ശേഷമേ അത് നടപ്പിലാക്കാന്‍ ശ്രമിക്കൂ’ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button