സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി കോടികളുടെ ഡോളർ നീക്കിവെക്കാനൊരുങ്ങി ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. റിപ്പോർട്ടുകൾ പ്രകാരം, ദാരിദ്ര നിർമ്മാർജ്ജനം, സാമൂഹ്യ നീതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഭീമമായ തുക നീക്കിവെച്ചത്. ഈ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകദേശം 127 കോടി ഡോളറാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിന്റെ മാറ്റത്തിന് ആഗോള തലത്തിൽ വരെ ചലനങ്ങൾ സൃഷ്ടിച്ച 300 യുവാക്കൾ പങ്കെടുത്ത കൺവെൻഷനിലാണ് ഫൗണ്ടേഷൻ നിർണായക പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
സുസ്ഥിര വികസന രംഗത്ത് ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, ഇതിനായി നൂതന പരിപാടികൾ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ വിലയിരുത്തൽ. സമൂഹത്തിലെ പ്രധാനപ്പെട്ട മൂന്ന് അടിസ്ഥാന പ്രശ്നങ്ങളായ ദാരിദ്ര നിർമ്മാർജ്ജനം, സാമൂഹ്യ നീതി, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. യുഎൻ പൊതുസഭാ സമ്മേളനത്തിനൊപ്പമാണ് ലിങ്കൺ സെന്ററിൽ ഫൗണ്ടേഷന്റെ യോഗം ചേർന്നത്.
Also Read: ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
Post Your Comments