KeralaLatest NewsNews

2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബർ ഒന്നിന് ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കേരളവർമ്മ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: റീക്കൗണ്ടിംഗിൽ അപാകതയുണ്ടായെന്ന് ഹൈക്കോടതി

ജീവിതനിലവാര സൂചികകൾ, പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകൾ തുടങ്ങി ഒരു സമൂഹത്തിന്റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുൻ നിരയിലാണ്. ദേശീയ തലത്തിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങൾ നമ്മെ തേടിയെത്തി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നാം നടത്തുന്ന പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

കേരളം രൂപീകൃതമായി 67 വർഷം കഴിഞ്ഞിരിക്കുന്നു. ഒരു പ്രദേശത്തെ പ്രതിപാദിക്കുമ്പോൾ അത്ര ദീർഘമായ കാലഘട്ടമാണിതെന്നു പറയാൻ സാധിക്കില്ല. പക്ഷേ, ഈ ആറു പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തിനു മുന്നിൽ നിരവധി കാര്യങ്ങളിൽ അനുകരണീയമായ ഒരു മാതൃക എന്ന നിലയ്ക്ക് തലയുയർത്തി നിൽക്കാൻ നമുക്ക് സാധിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല. പ്രത്യേകിച്ചും കൊളോണിയലിസത്തിന്റേയും ഫ്യൂഡൽ മേധാവിത്വത്തിന്റേയും നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തെ നേരിടേണ്ടി വന്ന ഒരു ചെറിയ പ്രദേശമാണ് ലോക ശ്രദ്ധയാകർഷിക്കുന്ന നേട്ടങ്ങളിലേക്ക് ഉയർന്നത് എന്നത് നമ്മുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്‌സ് കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button