KeralaLatest NewsNews

തട്ടിക്കൊണ്ടുപോയെന്ന വ്യാജേന പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്നു: പതിനേഴുകാരനെ കണ്ടെത്തി പോലീസ് 

മൂന്നാർ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന വ്യാജേന വീട്ടിൽ നിന്നു പണവും സ്കൂട്ടറും മോഷ്ടിച്ച് മൂന്നാർ കാണാൻ വന്ന പതിനേഴുകാരനെ പോലീസ് ലോഡ്ജിൽ നിന്നും കണ്ടെത്തി. എറണാകുളം ഊന്നുകൽ സ്വദേശിയായ പതിനേഴുകാരനെയാണ് പോലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഊന്നുകല്ലിൽ നിന്നു പതിനേഴുകാരനെയും ഒപ്പം വീട്ടിൽ നിന്ന് 20,000 രൂപയും സ്കൂട്ടറും കാണാതായത്. മാതാപിതാക്കള്‍ ഊന്നുകൽ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന്, അവർ എല്ലാ സ്റ്റേഷനുകളിലും വിവരം നൽകി. മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിൽ ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ബാലൻ  സ്കൂട്ടറിൽ ടൗണിലെത്തുന്നതും ഗാന്ധി പ്രതിമയ്ക്കു സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുന്നതും കണ്ടത്.

മൂന്നാർ കാണുക എന്നത് ഏറെക്കാലത്തെ ആഗ്രഹമാണെന്നും അതുകൊണ്ടാണ് പണം മോഷ്ടിച്ച് പോന്നതെന്നുമാണ് പതിനേഴുകാരന്റെ മൊഴി. സ്കൂട്ടറും 17,000 രൂപയും പോലീസ് കണ്ടെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി തന്നെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button