
എറണാകുളം: കലൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളുരുത്തി സ്വദേശി രാജേഷ് (24 ആണ് കൊല്ലപ്പെട്ടത്.
പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. രാത്രി ഗാനമേള നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ഒരാൾ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് സംഘാടകരുടെ മൊഴി. തുടർന്ന്, ഇയാളെ അവിടെനിന്ന് പുറത്താക്കി. എന്നാല്‍, തിരികെയെത്തിയ ആൾ പുറത്താക്കിയ ആളെ കുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments