ThiruvananthapuramLatest NewsKeralaNews

തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

ഇന്നലെ വൈകുന്നേരം 5 മണിയോടെ വക്കം പണയില്‍ക്കടവില്‍ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്‌കൂട്ടറില്‍ വീടിനടുത്തുള്ള അംഗന്‍വാടിയിലേക്ക് പോകുമ്പോഴാണ് സംഭവം

വക്കം: വക്കത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിയോടെ വക്കം പണയില്‍ക്കടവില്‍ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്‌കൂട്ടറില്‍ വീടിനടുത്തുള്ള അംഗന്‍വാടിയിലേക്ക് പോകുമ്പോഴാണ് സംഭവം.

ഇവർക്ക് നേരെ നായ പാഞ്ഞടുക്കുകയും അജിത്തിന്റെ മൂത്ത മകളെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട് നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അജിത്തിനും ഇളയ മകള്‍ അഞ്ചര വയസ്സുകാരി ശ്രീ ബാലയ്‌ക്കും കടിയേറ്റത്.

ശ്രീ ബാലയ്‌ക്ക് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അജിത്തിന് കയ്യിലാണ് കടിയേറ്റത്. ഇരുവരെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

അജിത്തിനും മകള്‍ക്കും കടിയേറ്റതിനു പിന്നാലെ വീട്ടു മുറ്റത്ത് നിന്ന മറ്റൊരു സ്ത്രീയെയും നായ വീട്ടില്‍ കയറി കടിച്ചു പരിക്കേല്‍പ്പിച്ചു. വക്കം കുരുപ്പന്റെ പണയില്‍ ബിസ്‌മി മന്‍സിലില്‍ അസുമാബീവി (56)യ്‌ക്കാണ് കടിയേറ്റത്. അവരുടെ രണ്ട് കയ്യിലും നെഞ്ചിലും ആണ് കടിയേറ്റത്. അംഗന്‍വാടിക്ക് സമീപമുള്ള ഒരു വീട്ടിലെ വളര്‍ത്തുനായയാണ് ആക്രമിച്ചത്. കുറച്ചു ദിവസം മുന്‍പ് വളര്‍ത്തുനായ ആ വീട്ടിലെ കുട്ടിയേയും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഈ ഉപദ്രവകാരിയായ നായയെ അഴിച്ചു വിടുന്നതിനെതിരെ നാട്ടുകാര്‍ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button