കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
അന്വേഷണത്തിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി റെയ്ഡും നേതാക്കളുടെ അറസ്റ്റും നടന്നിരിക്കുന്നതെന്നും എന്നാൽ, കേരളത്തിലൊഴികെ മറ്റൊരു സ്ഥലത്തും ഹർത്താലോ അക്രമ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നും എം.ടി. രമേശ് ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ ഹർത്താലിനു സഹായം നൽകിയത് സംസ്ഥാനത്തെ ഭരണം കയ്യാളുന്നവർ തന്നെയാണെന്നും ഹർത്താലിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മുൻപിൽ സർക്കാർ അഭിഭാഷകന് ഉത്തരം നൽകാൻ സാധിച്ചിട്ടില്ലെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
Post Your Comments