വടകര: കാറിൽ കടത്തുകയായിരുന്ന 135 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി വടകരയിൽ രണ്ടുപേർ പിടിയിൽ. കർണാടക ഹാസൻ ജില്ലക്കാരായ ഹോളൻസിപുര ഹൊള്ളി മൈസൂർ നഗർത്തി വീട്ടിൽ ധർമ(35), ഹാസൻ താലൂക്കിൽ മെയ്ൻ ദുഡ് വില്ലേജിൽ ദുഡ് വീട്ടിൽ പ്രവീൺ കുമാർ(27) എന്നിവരെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ കോഴിക്കോട് ദേശീയപാതയിൽ വടകര പാർകോ ഹോസ്പിറ്റലിന്റെ മുൻവശം വാഹന പരിശോധനയ്ക്കിടെയാണ് കെ.എ 04 എം.എം. 3243 നമ്പർ സിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച മദ്യവുമായി പ്രതികൾ പിടിയിലായത്.
Read Also : വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടി കാമുകി എത്തി, വിവാഹം നടത്തിക്കൊടുത്ത് ഭാര്യ: വൈറൽ വീഡിയോ
ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് പ്രിവന്റിവ് ഓഫീസർ പി.പി. രാമചന്ദ്രൻ, സി.ഇ.ഒമാരായ രാകേഷ് ബാബു, പി.കെ. അനിരുദ്ധ്, പി. വിജേഷ്, മുസ്ബിൻ, അരുൺ ശ്യാംരാജ് എന്നിവർ നേതൃത്വം നൽകി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments