തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
‘മുൻപ് സമയക്രമം മാറ്റാനുള്ള തീരുമാനം എടുത്തപ്പോൾ മുസ്ലീം ലീഗ് അടക്കമുള്ളവർ എതിർത്തു. മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്. വിദ്യാർഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചർച്ച ചെയ്താണ് സമയക്രമം തീരുമാനിക്കേണ്ടത്.സർക്കാരും കരിക്കുലം കമ്മിറ്റിയുമൊക്കെ ചേർന്നാണ് സമയക്രമം നിശ്ചയിക്കുക,’ എം.ടി. രമേശ് പറഞ്ഞു.
Post Your Comments