ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം

വെഞ്ഞാറമൂട് കോലിയക്കോടിന് സമീപമാണ് അപകടമുണ്ടായത്

കോലിയക്കോട് : ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വെഞ്ഞാറമൂട് കോലിയക്കോടിന് സമീപമാണ് അപകടമുണ്ടായത്. ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ പോസ്റ്റ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ബൈക്കിൽ പോകുകയായിരുന്നവർ വാഹനത്തിൽ നിന്ന് തെറിച്ചു വീണു. അപകടത്തിൽ ആർക്കും വലിയ പരിക്കുകൾ ഇല്ല.

Read Also : അന്വേഷണ പരിധിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം: തോമസ് ഐസക്ക് നൽകിയ ഹർജിക്കെതിരെ എൻഫോഴ്‌സ്‌മെന്റ്

അതേസമയം, കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്. കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button