Latest NewsNewsBusiness

‘മിഷൻ സേഫ്ഗാർഡിംഗ്’: ആഗോള അംഗീകാരത്തിന്റെ മികവിൽ സിയാൽ

2021- 22 ൽ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ 'മിഷൻ സേഫ്ഗാർഡിംഗ്' പദ്ധതിക്ക് രൂപം നൽകിയിരുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡിനാണ് സിയാൽ അർഹമായിരിക്കുന്നത്. കോവിഡ് കാലയളവിൽ യാത്രക്കാർക്ക് മികച്ചതും സുരക്ഷിതവുമായ യാത്ര സൗകര്യം ഏർപ്പെടുത്തിയതിലൂടെയാണ് അംഗീകാരത്തിന് അർഹത നേടിയത്.

2021- 22 ൽ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ‘മിഷൻ സേഫ്ഗാർഡിംഗ്’ പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ പദ്ധതിയിലൂടെയാണ് സിയാലിനെ തിരഞ്ഞെടുത്തത്. ആഗോള വ്യോമയാന മേഖലയിൽ വിമാനത്താവളങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ്.

Also Read: യു.പി സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ

യാത്രക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. നിലവിലുള്ള മാനദണ്ഡങ്ങൾക്ക് പുറമേ, ഇത്തവണ വിമാനത്താവളങ്ങളിൽ ശുചിത്വം ഉറപ്പുവരുത്താൻ സ്വീകരിച്ച നടപടികളും അവാർഡ് നിർണയത്തിലെ പ്രധാന ഘടകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button