KozhikodeKeralaNattuvarthaLatest NewsNews

യു.പി സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ

ഇകറാർ ആലം (18), അജാജ് (25) എന്നിവരും ഇവർക്ക് മുറിയെടുക്കാൻ സഹായിച്ച ബന്ധുവായ ഷക്കീൽ ഷാ (42), ഇർഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്

കോഴിക്കോട്: ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി മുറിയിലെത്തിച്ച് പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. ഇകറാർ ആലം (18), അജാജ് (25) എന്നിവരും ഇവർക്ക് മുറിയെടുക്കാൻ സഹായിച്ച ബന്ധുവായ ഷക്കീൽ ഷാ (42), ഇർഷാദ് (23) എന്നിവരുമാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

Read Also : മൈജിയിൽ നിന്നും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം, സൂപ്പർ ഡ്യൂപ്പർ സെയിൽ ആരംഭിച്ചു

വാരാണസിയിലെ വീട്ടിൽ നിന്ന് ചെന്നൈയിലെ ബന്ധുവീട്ടിലേക്ക് യുവതി ട്രെയിനിൽ പോകവെ ഉത്തരേന്ത്യക്കാരായ യുവാക്കൾ ഒപ്പംകൂടുകയായിരുന്നു. പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനമടക്കം നൽകിയതോടെ കുട്ടി ഇവർക്കൊപ്പം ട്രെയിനിൽ പാലക്കാട്ടെത്തി. തുടർന്ന്, അവിടെ നിന്ന് ബസിൽ കോഴിക്കോടെത്തിക്കുകയായിരുന്നു. പാളയത്ത് പ്രതികളിലൊരാൾക്ക് പരിചയമുള്ളയാളുടെ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. തുടർന്ന്, യുവതിയെ വെള്ളിയാഴ്ച പകൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

യുവതിയെ കണ്ട് സംശയം തോന്നിയ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം ഇവർ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പോക്സോ ഉൾപ്പെടെ വകുപ്പുകളിലാണ് കസബ പൊലീസ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button