ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനും നേതാക്കന്മാരുടെ അറസ്റ്റിനും പിന്നാലെ, തമിഴ്‌നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ബോംബേറ്. തമിഴ്‌നാട്ടിൽ ആർ.എസ്.എസ് നേതാവിന്റെ വീടിനു നേരെ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞു. ചെന്നൈയ്ക്കടുത്ത് താംബരത്താണ് സംഭവം.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് പോലീസ് വ്യക്തമാക്കി. മണ്ണെണ്ണ നിറച്ച ബോട്ടിൽ ബോംബുകൾ കൊണ്ടാണ് ബി.ജെ.പി ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായതെന്ന് തമിഴ്‌നാട് ഘടകം ബി.ജെ.പി കിസാൻ മോർച്ച അധ്യക്ഷൻ വ്യക്തമാക്കി.
സബ്സിഡിയറികളെയും അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം
ആർ.എസ്.എസ് ജില്ലാ കോഓർഡിനേറ്ററായ സീതാരാമന്റെ വസതിക്കുനേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായി. സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. അക്രമികളുടെ വിഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
കോയമ്പത്തൂരിലെ കോവൈപുദൂരിൽ പ്രാദേശിക ആർ.എസ്.എസ് നേതാവിന്റെ വീടിനു നേരെയാണ് സമാന രീതിയിൽ ആക്രമണം നടന്നത്. തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി. തമിഴ്‌നാട്ടിലെ കുനിയമുത്തൂരിലും ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറുണ്ടായി. ആക്രമണത്തിൽ വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുകൾ സംഭവിച്ചു.
Post Your Comments