ബിസിനസ് രംഗത്ത് വമ്പൻ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ ഗ്രൂപ്പിന് കീഴിലെ 6 സബ്സിഡിയറികളെയും ഒരു അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ലോഹ ഖനന രംഗത്തെ ബിസിനസ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതും ഹോൾഡിംഗ് ഘടന ലളിതവുമാക്കാനാണ് പുതിയ നീക്കം.
പ്രമുഖ മെറ്റൽ കമ്പനികളായ ടാറ്റ മെറ്റാലിക്സ്, ടിആർഎഫ്, ടാറ്റ സ്റ്റീൽ മൈനിംഗ്, ടാറ്റ സ്റ്റീൽ ലോംഗ് പ്രോഡക്ട്സ്, ദി ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവ കമ്പനികളാണ് ടാറ്റ സ്റ്റീലിൽ ലയിപ്പിക്കുക. അതേസമയം, അസോസിയേറ്റ് കമ്പനിയായ ടിആർഎഫിൽ 34.11 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ലയനത്തിലൂടെ കമ്പനികളുടെ മാനേജ്മെന്റിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും ബിസിനസിലുടനീളമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ടാറ്റ സ്റ്റീലിന്റെ വിലയിരുത്തൽ.
Also Read: നിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റു: ഫ്ലിപ്പ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ
Post Your Comments