ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : യുവാവ് പിടിയിൽ

കിളിമാനൂർ കാനാറ ചരുവിള പുത്തൻ വീട്ടിൽ അൻഷാദി(26)നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്

തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ. കിളിമാനൂർ കാനാറ ചരുവിള പുത്തൻ വീട്ടിൽ അൻഷാദി(26)നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.

കേരള പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന യോദ്ധാവ് എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ഒരാഴ്ച കാലമായി കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി വിരുദ്ധ സെമിനാറുകളും ലഹരി വിരുദ്ധ പരിശോധനകളും നടന്നു വരികയായിരുന്നു. ഇയാളിൽ നിന്ന് 19.49 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

Read Also : പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ അതീവ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ജീവന് തന്നെ ഭീഷണി

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജി വിനുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ ഐ എസ് എച്ച് ഒ സനോജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത് കെ നായർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ അംഗങ്ങൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button