![](/wp-content/uploads/2022/09/whatsapp-image-2022-09-23-at-8.46.43-pm.jpeg)
യുപിഐ ഇടപാടുകൾ ഇനി അതിവേഗത്തിൽ നടത്താൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ് സേവനമാണ് നിലവിൽ വന്നിരിക്കുന്നത്. ഇതോടെ, 200 രൂപ വരെയുള്ള തുകകൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ അതിവേഗം കൈമാറാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്ബിഐ തുടങ്ങിയവയുടെ ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുക.
നിലവിൽ, ഭീം ആപ്പിൽ മാത്രമാണ് ഈ സേവനം ലഭിക്കുക. എന്നാൽ, ഉടൻ തന്നെ ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുമെന്നാണ് സൂചന. പിൻ നമ്പർ ടൈപ്പ് ചെയ്യാതെ പണമടയ്ക്കാൻ യുപിഐ ആപ്പിൽ പ്രത്യേക വാലറ്റ് എന്ന നിലയിലാണ് യുപിഐ ലൈറ്റ് ഉൾക്കൊള്ളിക്കുക. പരമാവധി 2000 രൂപ വരെയാണ് ഇതിൽ സൂക്ഷിക്കാൻ സാധിക്കുന്നത്.
Also Read: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നല്‍കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
യുപിഐ ലൈറ്റ് ഇനേബിൾ ചെയ്യുന്നതോടെ 200 രൂപയ്ക്ക് താഴെയുള്ള പേയ്മെന്റുകൾ യുപിഐ നമ്പർ ഇല്ലാതെ തന്നെ നടത്താൻ സാധിക്കും. കൂടാതെ, ഇടപാട് തുക ഈ വാലറ്റുകളിൽ നിന്നാണ് ഡെബിറ്റ് ആകുക.
Post Your Comments