മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഇരുപതിലധികം കോഴികളെയും തെരുവ്‌നായ്ക്കൂട്ടം കടിച്ചുകൊന്നു. വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം കോഴികളെ ആണ് കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെ കൂട് തുറന്ന് കോഴികളെ മുറ്റത്ത് വിട്ടപ്പോഴാണ് നാല് നായ്ക്കള്‍ പറമ്പില്‍ എത്തി ഇവയെ കടിച്ചുകൊന്നത്. കുറേയെണ്ണത്തിനെ കൊന്നുമുറ്റത്തിട്ടെന്നും മറ്റുളളതിനെ കടിച്ചെടുത്തുകൊണ്ട് പോയതായും വീട്ടമ്മ പറഞ്ഞു. രണ്ട് മക്കളുളള വിധവയായ സന്ധ്യയുടെ ഉപജീവനമാർഗമാണ് കോഴിയും താറാവും.
Read Also : സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍
പാവുക്കര പരവഴയില്‍ ഗോപന്‍-രേണുക ദമ്പതിമാരുടെ മകന്‍ അമ്പാടിക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. നായയുടെ ആക്രമണത്തിൽ അമ്പാടിയുടെ ചെവിക്കും മൂക്കിനും കടിയേറ്റു. കരച്ചില്‍ കേട്ടെത്തിയവര്‍ നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്‌സിന്‍ എടുത്ത ശേഷം വണ്ടാനം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments