ഇന്ന് ഭൂരിഭാഗം ആൾക്കാരും ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. കോവിഡ് പ്രതിസന്ധി കാലയളവിൽ ഓൺലൈൻ ഷോപ്പിംഗിന് നേരിയ തോതിൽ മങ്ങലേറ്റുവെങ്കിലും പിന്നീട് സജീവമാവുകയായിരുന്നു. പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങാൻ കഴിയുമെങ്കിലും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്.
ഫ്ലിപ്കാർട്ട് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യക്കാർക്ക് പ്രിയം വീട്ടുപകരങ്ങളോടാണെന്നാണ് കണ്ടെത്തൽ. വീട്ടു ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളായ വാട്ടർ പ്യൂരിഫയർ, വാക്വം ക്ലീനർ, ജ്യൂസർ മിക്സർ, ഗ്രൈൻഡറുകൾ, മൈക്രോവേവ് തുടങ്ങിയവയാണ് വീട്ടുകാർ ഏറ്റവും കൂടുതൽ വാങ്ങിക്കുന്നത്.
Also Read: മണല്‍ക്കടത്ത് : മൂന്ന് പേര് പൊലീസ് പിടിയില്‍
ഇന്ത്യക്കാർക്കിടയിൽ വീട്ടുപകരണങ്ങൾ വാങ്ങുന്നതിൽ 25 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് വ്യക്തമാക്കി. കൂടാതെ, പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ 82 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments