CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

കോമഡി-ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്

കൊച്ചി: ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. സൂരജ് സന്തോഷും അനാര്‍ക്കലി മരയ്ക്കാറും ചേര്‍ന്നാണ് മനോഹരമായ ഈ ഗാനം പാടിയിരിക്കുന്നത്.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്നു. ജീവിതം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലും തുടര്‍ന്നുണ്ടാകുന്ന പിരിമുറുക്കത്തിലും പെട്ടുഴലുന്ന ഒരുപറ്റം ആള്‍ക്കാരുടെ ശുഭ പ്രതീക്ഷയുള്ള യാത്രയാണ് ശുഭദിനം പറയുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം: മുന്‍ ഡിജിപി

ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

shortlink

Post Your Comments


Back to top button