കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. തന്റെ രാഷ്ട്രീയം എന്താണെന്നുള്ളത് നിഖില മുൻപ് വെളിപ്പെടുത്തിയതാണ്. തന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന് വളരെ വലിയ പങ്കുണ്ടെന്നും, അച്ഛനും ചേച്ചിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നുവെന്നും നിഖില പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
‘രാഷ്ട്രീയം സജീവമായി എന്റെ ജീവിതത്തിലുണ്ടായിരുന്നു. അച്ഛൻ രാഷ്ട്രീയത്തിലുണ്ടായിരുന്നു. ചേച്ചി പഠിക്കുന്ന സമയത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തക ആയിരുന്നു. അച്ഛന്‍ പഴയ നക്‌സലൈറ്റ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു. പാർട്ടിയുടെ ഭാഗമായതിന്റെ പേരിൽ ജോലി നഷ്ടമായ ആളല്ല. നക്‌സലൈറ്റ് ആയിരുന്നുവെന്ന് കരുതി, നാട്ടിൽ ജീവിക്കാൻ പറ്റാതിരുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. ഞങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല’, നിഖില പറയുന്നു.
ബീഫ് വിഷയവുമായി ബന്ധപ്പെട്ട് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നടി നിഖില വിമൽ. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ അഭിമുഖത്തിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് നിഖില പറയുന്നു. ബീഫ് നിരോധിക്കണമെന്നുള്ള ചർച്ച നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു തന്റെ മറുപടി വൈറലായതെന്നും, ബീഫ് മാത്രമല്ല താൻ പോർക്കും കഴിക്കാറുണ്ടെന്നും നിഖില പറയുന്നു.
Post Your Comments