കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ടെന്നും അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ടെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ പിണറായിക്ക് ഒട്ടും മടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
കമ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ആർഎസ്എസ് വിരോധമുണ്ടാവാമെന്നും ആർഎസ്എസ് വിരോധം പറഞ്ഞ് പണ്ടുകാലത്തു ചെയ്തതുപോലെ ഇന്നു ജനങ്ങളെ കയ്യിലെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ആർഎസ്എസ് ബന്ധമുള്ളവരാണെന്നത് എല്ലാവർക്കുമറിയാമെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു : പ്രതി പിടിയിൽ
ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നതയിൽ ആർഎസ്എസിനെ വലിച്ചിഴയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ഇതു പരിഹാസ്യമാണെന്നും എം.ടി. രമേശ് പറഞ്ഞു. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനം, നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നത് തുടങ്ങിയ വിഷയങ്ങളിൽ ഗവർണറുമായി സർക്കാരിന് അഭിപ്രായ വ്യത്യാസമുണ്ടാവാമെന്നും എന്നാൽ ആർഎസ്എസ് ഇതിൽ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments