വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. പോലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
Post Your Comments