Latest NewsKeralaNews

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്: തനിക്കെതിരേ വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യാജരേഖകള്‍ ചമച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. താന്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്നും ഇതുപോലത്തെ ഓലപാമ്പുമായി ഇങ്ങോട്ട് വരണ്ട, പിണറായി വിജയന്‍ തോറ്റു തുന്നംപാടുമെന്നല്ലാതെ ഇതില്‍ തനിക്കോ ബി.ജെ.പിക്കോ ഒന്നും സംഭവിക്കാനില്ലെന്നും സുരേന്ദ്രന്‍ പ്രതീകരിച്ചു. ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ. സുരേന്ദ്രന്റെ തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണം.

പ്രസീത അഴീക്കോട് ആണ് ശബ്ദരേഖ പുറത്തുവിട്ടത്. 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍, സി.കെ ജാനു, പ്രശാന്ത് മലവയല്‍, എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പരമാവധി തെളിവ് ശേഖരിച്ച ശേഷം പ്രതികളെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദപരിശോധന. ശബ്ദ സാംപിളുകളുടെ പരിശോധ ഫലത്തോടൊപ്പം ഇതുവരെ ശേഖരിച്ച തെളിവുകളും മുന്‍നിര്‍ത്തിയാകും ചോദ്യംചെയ്യല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button