Latest NewsIndiaNews

സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല: യുവതിയുടെ വിവാഹ പരസ്യം വൈറൽ

ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി

പത്ര മാധ്യമങ്ങളിൽ വിവാഹ പരസ്യങ്ങൾ വരുന്നത് സാധാരണമാണ്. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് വരനെ തേടിയുള്ള ഒരു പരസ്യത്തിലെ ചില നിബന്ധനകളാണ്. 24കാരിയായ ഹിന്ദു യുവതിയ്ക്ക് വരനെ തേടിയുള്ള പരസ്യത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാരും വിളിക്കരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.

read also: മ​ക​ളു​ടെ മു​ൻ​പി​ൽ പി​താ​വി​നെ മ​ർ​ദ്ദി​ച്ച സം​ഭ​വം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാർക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്

‘വരനെ ആവശ്യമുണ്ട്, ഹിന്ദു- പിള്ള, വയസ്-24, ഉയരം-155സെന്റിമീറ്റര്‍, വിദ്യാഭ്യാസം-എംബിഎ. ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി. ഐഎഎസ്, ഐപിഎസ്, പിജി ഡോക്ടര്‍, ബിസിനസ് എന്നീ മേഖലകളിലെ നിന്നും സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല)’- എന്നാണു പത്രപരസ്യത്തില്‍പറഞ്ഞിരിക്കുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ പരസ്യത്തിനെതിരെ വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. ‘ഐ ടിക്കാരുടെ ഭാവി അത്ര നല്ലതാണെന്ന് തോന്നുന്നില്ല’, ‘മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് വിളിക്കാമോ’, ‘എഞ്ചിനീയര്‍മാര്‍ക്ക് പത്രം നോക്കേണ്ട ആവശ്യമില്ല, അവരെല്ലാം വധുവിനെ സ്വയം കണ്ടെത്തുന്നവരാണ്’ തുടങ്ങിയ രസകരമായ കമന്റുകളാണ് ഇതിനു മറുപടിയായി ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button