KottayamLatest NewsKeralaNattuvarthaNews

മര്‍മതൈലം വില്‍ക്കാനെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍

മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: മര്‍മതൈലം വില്‍ക്കാനെന്നപേരില്‍ വീട്ടിലെത്തി വീട്ടില്‍ തനിച്ചായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മണിമല ഏറത്തുവടകര തോലുകുന്നല്‍ വീട്ടില്‍ വിഷ്ണു മോഹനെ (28)യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജു ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ് : ഗുണ്ടാ നേതാവ്‌ ഉള്‍പ്പെടെ നാലു പേര്‍ പിടിയിൽ

വീടുകള്‍ കയറി മര്‍മതൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ചിങ്ങവനത്തെത്തിയ ഇയാള്‍ തൈലം വില്പനയ്‌ക്കെന്ന പേരില്‍ വീടുകള്‍ കയറുന്നതിനിടെ തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ.അനീഷ് കുമാര്‍, സി.പി.ഒ. മാരായ സതീഷ്, സലമോന്‍, മണികണ്ഠന്‍, പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശ്ശരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button