മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് ബിസിസിഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമാവും ബിസിസിഐ നടപ്പാക്കുക. ടോസിന് മുമ്പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും ബൗളിംഗിനും അവകാശമുള്ളൂ. നേരത്തെ, പകരക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത് ഫീല്‍ഡിംഗ് മാത്രമായിരുന്നു.
എന്നാൽ, പ്ലേയിംഗ് ഇലവനിലെ താരത്തെ മാറ്റി പകരക്കാരനായി ഇറങ്ങുന്നയാള്‍ക്ക് ബാറ്റിംഗിനും ബൗളിംഗിനും അവസരം നല്‍കുന്നതാണ് ബിസിസിഐയുടെ പുതിയ പരീക്ഷണം. ഇംപാക്ട് പ്ലെയര്‍ എന്ന പേരിലാവും ഈ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താനാവുക. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. സയിദ് മുഷ്താഖ് അലി ട്രോഫിയിലായിരിക്കും ആദ്യ പരീക്ഷണം.
ഒക്ടോബര്‍ 11നാണ് സയിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങുക. തുടര്‍ന്ന്, 2023ലെ ഐപിഎല്ലിലും പുതിയ നിയമം നടപ്പാക്കും. ഇതോടെ ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം നാല് പകരക്കാരുടെ പേരും മുന്‍കൂട്ടി നല്‍കണം. സബ്സ്റ്റിട്യൂഷൻ പതിനാലാം ഓവറിന് മുമ്പ് നടത്തണം. ഇതാവട്ടേ ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം.
Read Also:- തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ എക്സ് ഫാക്ടര്‍ പ്ലേയര്‍ എന്നപേരില്‍ ഈ രീതി നടപ്പാക്കുന്നുണ്ട്. ആദ്യ ഇന്നിങ്സിന്റെ 10 ഓവറിന് ശേഷം ഒരോവറില്‍ കൂടുതല്‍ ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തിട്ടില്ലാത്തയാളെ മാറ്റി പകരം താരത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നതാണ് ബിഗ് ബാഷ് ലീഗിലെ എക്സ് ഫാക്ടര്‍ പ്ലേയര്‍ നിയമം.
Post Your Comments