മോസ്‌കോ: യൂറോപ്പിലെ ഊര്‍ജപ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. യൂറോപ്പ് നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നും പുടിന്‍ പറഞ്ഞു.
Read Also: സാമ്പത്തികവും പൊതു സേവനങ്ങളും മെച്ചപ്പെടുത്തും, പഞ്ചാബിന് കോടികളുടെ ധനസഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്
യൂറോപ്പ് പ്രകൃതി വാതകത്തിനായി റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. യുദ്ധം ആരംഭിച്ചതോടെ റഷ്യന്‍ കമ്പനിയായ ഗാസ്പ്രോം നോര്‍ഡ് സ്ട്രീം-1 പൈപ്പ് ലൈന്‍ പൂട്ടുകയായിരുന്നു. എന്നാല്‍ നോര്‍ഡ് സ്ട്രീം-2 എന്ന പൈപ്പ് ശൃംഖല തുറന്നാല്‍ വാതകം യഥേഷ്ടം ലഭിക്കുമെന്നും റഷ്യ പറഞ്ഞു.
എന്നാല്‍ റഷ്യയ്ക്കെതിരായ ഉപരോധം തീരുമാനിച്ചതോടെയാണ് രണ്ടാം പൈപ്പ് ലൈന്‍ യൂറോപ്പ് അടച്ചത്. ഇതിന് ബദലായിട്ടാണ് റഷ്യ ഒന്നാം നമ്പര്‍ പൈപ്പ് ലൈന്‍ അടച്ചത്. 55 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകമാണ് പ്രതിവര്‍ഷം യൂറോപ്പ് എടുത്തിരുന്നതെന്നും പുടിന്‍ പറഞ്ഞു.
Post Your Comments