പഞ്ചാബിന് കോടികളുടെ ധനസഹായവുമായി ലോക ബാങ്ക്. സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിന്റെയും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ലോക ബാങ്ക് വായ്പ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 150 മില്യൺ ഡോളറാണ് വായ്പ നൽകുന്നത്. 15 വർഷത്തെ മെച്യൂരിറ്റി കാലയളവാണ് വായ്പയ്ക്ക് ഉള്ളത്. പ്രധാനമായും അടിസ്ഥാനപരമായ സൗകര്യങ്ങൾ വികസിപ്പിക്കാൻ ഈ തുക വിനിയോഗിക്കും.
വായ്പകൾ നൽകുന്നതോടെ, ലോക ബാങ്കിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നിരവധി പദ്ധതികൾക്ക് രൂപം നൽകാൻ സാധ്യതയുണ്ട്. ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. കൂടാതെ, ഡിജിറ്റൽ സാങ്കേതികവിദ്യാ രംഗത്ത് നൂതനമായ ആശയങ്ങൾ നടപ്പിലാക്കാനും വളർച്ച കൈവരിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും.
Also Read: യൂറോപ്പിലെ ഊര്‍ജപ്രതിസന്ധി, തങ്ങളല്ല ഉത്തരവാദിയെന്ന് പുടിന്‍
ലുധിയാനയിലെയും അമൃതസറിലെയും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്തതിനു ശേഷം ജലവിതരണം ഉറപ്പുവരുത്തും. കൂടാതെ, പഞ്ചാബിൽ നിലനിൽക്കുന്ന ജലക്ഷാമത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനായി നിരവധി തരത്തിലുള്ള ജലവിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.
Post Your Comments