ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ഐഡിയഫോർജ്. പ്രമുഖ ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷമാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ സാധ്യത. ഇതോടെ, ഐപിഒ നടത്തുന്നതിന്റെ ഭാഗമായുളള കരട് രേഖകൾ സെബിക്ക് മുൻപാകെ സമർപ്പിക്കും. ഡിസംബർ അവസാന വാരത്തോടുകൂടി പ്രാഥമിക ഡ്രാഫ്റ്റ് പ്രോസ്പെക്ട്സ് സമർപ്പിക്കാനാണ് സാധ്യത.
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഏകദേശം 125 മില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സെബിയുടെ അനുമതി ലഭിക്കുന്നതോടെ, അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ പ്രാഥമിക ഓഹരി വിൽപ്പന നടത്തും.
കേന്ദ്ര സർക്കാറിന്റെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 23 സ്റ്റാർട്ടപ്പുകളിൽ ഒന്നായ ഐഡിയഫോർജ് 2007 ലാണ് സ്ഥാപിതമായത്. അങ്കിത് മേത്ത, രാഹുൽ സിംഗ്, വിപുൽ ജോഷി, ആശിഷ് ഭട്ട് എന്നിവരാണ് ഈ സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ.
Post Your Comments