പ്രതിരോധ മേഖലയിലെ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ പെൻഷൻ വിതരണം നടത്താനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതോടെ, പെൻഷൻ വിതരണത്തിന് നിലക്കാരെ ഒഴിവാക്കുന്ന സ്പർശ് സംരംഭവുമായി രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും എച്ച്ഡിഎഫ്സി ബാങ്കും കൈകോർക്കും. റിപ്പോർട്ടുകൾ പ്രകാരം, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇരുബാങ്കുകളും ഡിഫൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റുമായുള്ള ധാരണ പത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ബാഹ്യ ഇടനിലക്കാരില്ലാതെ പ്രതിരോധ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ ക്രെഡിറ്റ് ചെയ്തതിനുളള വെബ് അധിഷ്ഠിത സംവിധാനമാണ് സ്പർശ്.
പ്രധാനമായും രാജ്യത്തെ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും, സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തവർക്ക് മുൻഗണന നൽകിയുമാണ് പ്രവർത്തനം ആരംഭിക്കുക. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ 7,900 ലധികം ശാഖകളും എച്ച്ഡിഎഫ്സി ബാങ്കിന്റെ 6,300 ശാഖകളും സേവന കേന്ദ്രങ്ങൾ ആക്കി മാറ്റാൻ പദ്ധതിയിടുന്നുണ്ട്. കൂടാതെ, പെൻഷൻകാർക്ക് പ്രതിമാസ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വിശദവിവരങ്ങൾക്കും ഈ ശാഖകളെ ബന്ധപ്പെടാവുന്നതാണ്.
Also Read: ഡെബിറ്റ് കാർഡ് മാത്രമല്ല ഇനി ക്രെഡിറ്റ് കാർഡിലെ പണവും യുപിഐ വഴി ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments