പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടർന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്.
മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നുവച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ മാത്രം കൂടുതൽ ഉയരുകയായിരുന്നു. ഇതേതുടർന്ന്, പെരിങ്ങല്‍കൂത്ത് ഡാമിലേക്ക് 20,000 ക്യൂസെക്സ് വെള്ളം ആണ് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു.
Read Also : പിണറായി ഭരിക്കുന്ന നാട്ടിൽ ഗുണ്ടായിസം മാത്രം പ്രതീക്ഷിച്ചാൽ മതി: ഇവാ ശങ്കർ
അതേസമയം, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാനാണ് സാധ്യതയുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മീന്‍ പിടിക്കാനോ കുളിക്കാനോ ആളുകൾ പുഴയില്‍ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
Post Your Comments