ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ പരിഹാസവുമായി കോൺഗ്രസ്. യുപിഐ ആപ്പായ ‘പേ ടിഎം’ മാതൃകയിൽ തയ്യാറാക്കിയ പോസ്റ്റർ ബെംഗളൂരുവിൽ ഉടനീളം പതിച്ചാണ് കോൺഗ്രസിന്റെ പരിഹാസ പ്രചാരണം.
read also: ഈ പാനീയങ്ങൾ കുടിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
‘മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്ന് ആഹ്വനം ചെയ്ത പോസ്റ്ററിൽ ‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഒരു ക്യൂ ആർ കോഡുമുണ്ട്. ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ അഴിമതി റിപ്പോർട്ട് ചെയ്യാനെന്ന പേരിൽ കോൺഗ്രസ് തയ്യാറാക്കിയ ‘ഫോർട്ടി പേഴ്സന്റ് സർക്കാര ഡോട്ട് കോം’ എന്ന വെബ്സൈറ്റിലേക്കെത്തും. അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്യാനും പരാതി നൽകാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ കോൺഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
Post Your Comments