കോഴിക്കോട് : പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജൻഡറിനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജൻഡർ ദീപ റാണി.
ഫോണിൽ വിളിച്ചു ശല്യപ്പെടുത്തിയ ആൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായി ദീപ പറയുന്നു. വിശദാംശങ്ങൾ പറയുന്നതിനിടെ താൻ ട്രാൻസ്ജെൻഡർ ആണോയെന്നു സിഐ ചോദിച്ചു. തുടർന്ന്, അതേയെന്നു പറഞ്ഞപ്പോൾ ഫോണിൽ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വർക്ക് ചെയ്യുന്നവർ പറയുന്നതനുസരിച്ചു കേസെടുക്കാൻ സാധിക്കില്ലെന്നു സിഐ പറഞ്ഞതായും ദീപ വ്യക്തമാക്കി.
read also: പത്തനംതിട്ടയിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു
ടൗണിലെ ട്രാൻസ്ജെൻഡറുകൾ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ടെന്നും ദീപ റാണിയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്നുമാണ് നടക്കാവ് പൊലീസിന്റെ വിശദീകരണം.
Post Your Comments