മുംബൈ: തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരര്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി പോലീസ് സ്റ്റേഷനില്‍ ആയുധങ്ങളുമായി എത്തിയാണ് രാംസായ് ജഗ്ദോ കുജുര്‍, ഇറപ്പ് നരംഗോ പല്ലോ എന്നിവർ കീഴടങ്ങിയത്. കീഴടങ്ങുന്ന ഭീകരര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സേവനങ്ങളില്‍ ആകൃഷ്ടരായാണ് ഇരുവരും ഭീകരവാദം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
കസന്‍സൂര്‍ സംഘത്തില്‍ ചേർന്ന ഇരുവരും 2009 ലാണ് കമ്യൂണിസ്റ്റ് ഭീകരവാദം സ്വീകരിക്കുന്നത്. സിആര്‍പിഎഫ് ജവാന് വീരമൃത്യുവരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഏറ്റുമുട്ടലില്‍ പ്രതിയാണ് രാംസായ്. ഇരുവരുടെയും തലകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
2019 മുതല്‍ 2022വരെയുള്ള കാലയളവില്‍ 51 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതായി പോലീസ് പറഞ്ഞു.
Post Your Comments