
വയനാട്: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അധിക്ഷേപിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം പേര് സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ആദ്യ ദൈവത്തിന്റെ അമ്മയ്ക്ക് ആദരം എന്നാണ് പെരുമന തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലെ കുറിപ്പ് കണ്ടതോടെ ശ്രീജിത്ത് പെരുമനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
Read Also: അധ്യാപകനെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..
‘ലോകത്ത് ആദ്യമായി സ്വന്തം പേര് സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തി ഡൈബമായി മാറിയ, ലോകത്ത് ഏറ്റവും കൂടുതല്‍ ടാക്സ് നല്കുന്ന ഡൈബമായ, ലോകത്ത് ആദ്യമായി രണ്ട് ഡോസ് കോവിഡ് വാക്സിന് കുത്തിവെച്ച് ഡൈബ അനുഗ്രഹം നേടിയ സൊ കോള്‍ഡ് ഡൈബത്തിന്റെ അമ്മക്ക് ആദരം’.
കഴിഞ്ഞ ദിവസമാണ് മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. ദമയന്തിയമ്മയുടെ സംസ്കാരച്ചടങ്ങുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അമൃതപുരി ആശ്രമ പരിസരത്താണ് നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചിരുന്നു.
Post Your Comments