തിരുവനന്തപുരം: സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു. യാതൊരു സൗകര്യമില്ലാതെയും നിയമാനുസൃതമല്ലാത്തതുമായ സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ബോർഡ് മെമ്പർമാരാണ് യോഗത്തിൽ അറിയിച്ചത്.
Read Also: ബസ് ഡിപ്പോയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവം: നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ബോർഡിന്റെ ചെയർമാൻ വി എം കോയമാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർ സെക്രട്ടറി എം കെ സിനുകുമാർ കഴിഞ്ഞ കമ്മിറ്റിയുടെ തീരുമാനങ്ങളും ഓർഫനേജുകളുടെ ഭാരവാഹികൾക്കായി ജില്ലാതലത്തിൽ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുള്ള ജില്ലാ ക്യാമ്പുകളുടെ വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. മെമ്പർമാരായ ഫാദർ റോയ് മാത്യൂ വടക്കേൽ, ഫാ. ജോർജ്ജ് ജോഷ്വാ, ഫാ.ലിജോ ചിറ്റിലപ്പിള്ളി, സിസ്റ്റർ വിനീത, സിസ്റ്റർ മെറിൻ, പ്രൊഫ ഇ പി ഇമ്പിച്ചികോയ, ഡോ പുനലൂർ സോമരാജൻ എന്നിവർ പങ്കെടുത്തു.
Read Also: മങ്കിപോക്‌സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ
Post Your Comments