MalappuramNattuvarthaLatest NewsKeralaNews

ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ഷ മീര്‍ (26) എന്നിവരാണ് പിടിയിലായത്

മലപ്പുറം: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. വെന്നിയൂര്‍ സ്വദേശി നെല്ലൂര്‍ പുത്തന്‍വീട്ടില്‍ സംസിയാദ് (24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വടക്കല്‍ ഹൗസ് മുര്‍ഷിദ്(24), വെന്നിയൂര്‍ വാളക്കുളം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ഷ
മീര്‍ (26) എന്നിവരാണ് പിടിയിലായത്. താനൂര്‍ പൊലീസ് ആണ് ഇവരെ പിടികൂടിയത്.

Read Also : കിള്ളിയാർ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 1.26 കോടി: മന്ത്രി ആന്റണി രാജു

ഇവരില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന 1.0962 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍. താനൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഘത്തെ പിടികൂടിയത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐമാരായ ആര്‍ ഡി കൃഷ്ണലാല്‍, ഷൈലേഷ് എന്നിവരടങ്ങിയ സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ​ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button