KozhikodeLatest NewsKeralaNattuvarthaNews

എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ അറസ്റ്റിൽ

പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ പൊലീസ് പിടിയിൽ. പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Read Also : അം​ഗനവാടി വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു : കഴുത്തിനും നെറ്റിയിലും വലതുകണ്ണിനടുത്തും തലയിലും മുറിവ്

മയക്കുമരുന്നുമായി വന്ന ഇവരെ ബ്ലോക്ക് റോഡ് സർവീസ് സ്റ്റേഷനുസമീപം വെച്ച് ബാലുശ്ശേരി എസ്.ഐ പി. റഫീഖും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 0.200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എയുടെ പ്രധാന വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

Read Also : അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ

അഡീഷനൽ എസ്.ഐ സുരേഷ് ബാബു, എസ്.സി.പി.ഒ ബൈജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button