ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും പിറകിലേക്ക് പിന്തള്ളപ്പെട്ട് ഫേസ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സക്കർബർഗ്. റിപ്പോർട്ടുകൾ പ്രകാരം, സക്കർബർഗിന്റെ സമ്പത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് അതിസമ്പന്നരുടെ പട്ടികയിൽ സക്കർബർഗ്. ഇത്തവണ 20-ാം സ്ഥാനത്താണ് ലോക സമ്പന്നരുടെ പട്ടികയിൽ മെറ്റ സിഇഒ.
കണക്കുകൾ പ്രകാരം, സക്കർബർഗിന്റെ സമ്പത്തിൽ നിന്നും 71 ബില്യൺ ഡോളറാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ കമ്പനിയുടെ ഓഹരികൾ 382 ബില്യൺ ഡോളറിൽ എത്തുകയും സക്കർബർഗിന്റെ സമ്പത്ത് 142 ബില്യൺ ഡോളറുമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫേസ്ബുക്കിന്റെ പേര് പുനർനാമകരണം ചെയ്ത് മെറ്റ എന്ന പേര് നൽകിയിരുന്നു. ഈ മാറ്റത്തിന് ശേഷം കമ്പനിയുടെ മൂല്യം ഇടിയാൻ തുടങ്ങിയതായാണ് വിലയിരുത്തൽ.
Also Read: പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
പതിവിലും വിപരീതമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും കമ്പനിയെ പ്രതിസന്ധിയിലാക്കി. ഈ വർഷം ഫെബ്രുവരിയിൽ നിരവധി പേരുടെ കൊഴിഞ്ഞുപോക്കാണ് ഫേസ്ബുക്കിൽ നിന്നും ഉണ്ടായിട്ടുള്ളത്. പ്രതീക്ഷകൾക്കൊപ്പം മെറ്റയ്ക്ക് ഉയരാൻ സാധിക്കാത്തത് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
Post Your Comments